ശ്രീമതി. കിഷോരി ജെ ഉദേഷി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി നിയമിതയായ ആദ്യ വനിതയാണ്, കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആർബിഐയുടെ ആദ്യത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്ന ബഹുമതിയും അവരുടേതാണ്. ഡെപ്യൂട്ടി ഗവർണർ എന്ന നിലയിൽ, അവരുടെ പോർട്ട്‌ഫോളിയോയിൽ ബാങ്കിംഗ്, ബാങ്കിംഗ് ഇതര മേഖലകളുടെ നിയന്ത്രണവും മേൽനോട്ടവും ഉൾപ്പെടുന്നു. സ്വിറ്റ്‌സർലൻഡിലെ ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സ് രൂപീകരിച്ച ബാങ്കിംഗ് മേൽനോട്ടത്തിലുള്ള ബേസൽ കമ്മിറ്റിയുടെ കോർ പ്രിൻസിപ്പിൾസ് ലെയ്‌സൺ ഗ്രൂപ്പിലും കോർ പ്രിൻസിപ്പിൾസ് വർക്കിംഗ് ഗ്രൂപ്പ് ഓൺ ക്യാപ്പിറ്റലിലും അവർ ആർബിഐയെ പ്രതിനിധീകരിച്ചു.
ഡെപ്യൂട്ടി ഗവർണർ എന്ന നിലയിൽ, അവർ SEBI, NABARD, EXIM ബാങ്ക് എന്നിവയുടെ ബോർഡിലും ബാംഗ്ലൂരിലെ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ (പ്രൈവറ്റ്) ലിമിറ്റഡിന്റെ ചെയർപേഴ്‌സണായും സേവനമനുഷ്ഠിച്ചു. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ ചെയർപേഴ്‌സണായും പ്രവര്‍ത്തിച്ചു. 2006-ൽ, RBI അവരെ ബാങ്കിംഗ് കോഡ്സ് ആൻഡ് സ്റ്റാൻഡേർഡ്സ് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായി നിയമിച്ചു. 2011 ഡിസംബറിൽ അവർ ഈ ഓഫീസിൽ നിന്ന് വിരമിച്ചു. ജസ്റ്റിസ് ശ്രീകൃഷ്ണ അധ്യക്ഷനായ ധനകാര്യ മേഖലയിലെ നിയമ പരിഷ്‌കരണ കമ്മീഷനിലെ അംഗമായി ഇന്ത്യാ ഗവൺമെന്റ് (GOI) അവരെ നിയമിച്ചു. മഹാരാഷ്ട്ര സർക്കാർ അവരെ മുംബൈയിലെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ബോർഡിലേക്കും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഏതാനും കമ്പനികളുടെ ബോർഡുകളിലും അവർ സ്വതന്ത്ര നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎ ബിരുദം നേടിയിട്ടുണ്ട്.
ബെർജിസ് ദേശായ്
”
ജെ. സാഗർ അസോസിയേറ്റ്സിന്റെ മുൻ സീനിയർ പാർട്ണറായിരുന്ന ദേശായി ഇപ്പോൾ ഒരു സ്വകാര്യ അഭിഭാഷകനാണ്. കോർപ്പറേറ്റ്, മെർക്കന്റൈൽ നിയമങ്ങളിൽ വിദഗ്ധനായ അദ്ദേഹം 1980 മുതൽ പ്രാക്ടീസ് ചെയ്യുന്നു. 1997 മുതൽ 2003 വരെ ഉദ്വാദിയ, ഉദേഷി & ബെർജിസ് എന്നിവയുടെ മാനേജിംഗ് പാർട്ണറായിരുന്നു അദ്ദേഹം. നിലവിൽ ഇന്ത്യൻ കൗൺസിൽ ഓഫ് ആർബിട്രേഷന്റെയും, ലണ്ടൻ കോർട്ട് ഓഫ് ഇന്റർനാഷണൽ ആർബിട്രേഷന്റെയും ആർബിട്രേറ്റർമാരുടെ പാനലിൽ ഉള്‍പ്പെടുന്നു. ഒരു പ്രമുഖ ഇന്ത്യൻ ദിനപത്രത്തിൽ പത്രപ്രവർത്തകനായും ജോലി ചെയ്തിട്ടുള്ള അദ്ദേഹം അമേരിക്കൻ ആർബിട്രേഷൻ അസോസിയേഷന്റെ അസോസിയേറ്റ് അംഗവും ICC-ഇന്ത്യയിലെയും ബോംബെ ഇൻകോർപ്പറേറ്റഡ് ലോ സൊസൈറ്റിയിലെയും അംഗവുമാണ്. നിലവിൽ പല കോർപ്പറേറ്റുകളിലും നോൺ എക്‌സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ബോർഡ് അംഗമായി ചുമതലകള്‍ വഹിക്കുന്നു.
പി. എച്ച് രവികുമാർ
”
സാമ്പത്തിക സേവന മേഖലയിൽ നാല് പതിറ്റാണ്ടിലേറെ പരിചയമുള്ള വാണിജ്യ ബാങ്കറായ രവികുമാർ വാസ്തു ഹൗസിംഗ് ഫിനാൻസിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് സ്ഥാപിക്കുകയും നിർമ്മിക്കുകയും ചെയ്ത പ്രധാന ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഈ ടീമിനൊപ്പം അദ്ദേഹം നാഷണൽ കമ്മോഡിറ്റീസ് & ഡെറിവേറ്റീവ്സ് എക്‌സ്‌ചേഞ്ച് ലിമിറ്റഡിന്റെ ആശയം രൂപീകരിക്കുകയും, സ്ഥാപകൻ, മാനേജിംഗ് ഡയറക്ടർ, സിഇഒ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ്, ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സ് ലണ്ടൻ എന്നിവയുടെ അസോസിയേറ്റ് എന്ന നിലയിൽ യോഗ്യതയുള്ള ഒരു പ്രൊഫഷണൽ കൊമേഴ്‌സ് ബിരുദധാരിയാണ് ഇദ്ദേഹം.കൂടാതെ ലണ്ടനിലെ സെക്യൂരിറ്റീസ് ഇൻവെസ്റ്റ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫെലോ കൂടിയാണ്.
ബോബി പരീഖ്
”
തന്ത്രപരമായ നികുതി, നിയന്ത്രണ ഉപദേശക സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ബൊട്ടിക്ക് സ്ഥാപനമായ ‘ബോബി പരീഖ് അസോസിയേറ്റ്സ്’ സ്ഥാപകനാണ് ബോബി പരീഖ്. ഇൻബൗണ്ട്, ഔട്ട്ബൗണ്ട് അല്ലെങ്കിൽ പൂർണ്ണമായി ആഭ്യന്തര ഇടപാടുകൾ, മറ്റ് തരത്തിലുള്ള ബിസിനസ് പുനഃസംഘടനകൾ എന്നിവയുമായി ബന്ധപ്പെട്ട് നികുതി, നിയന്ത്രണ ഉപദേശം നൽകുക എന്നിവയിലാണ് അദ്ദേഹം പ്രധാനമായി ശ്രദ്ധയൂന്നുന്നത്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾ, മറ്റ് സ്ഥാപന നിക്ഷേപകർ, ബിസിനസ്സുകളുടെ ഉടമകൾ, മാനേജർമാർ എന്നിവരുമായി ബോബി വിപുലമായ രീതിയിൽ പ്രവർത്തിക്കുന്നു. പുതിയ നിയന്ത്രണങ്ങളും നയങ്ങളും രൂപീകരിക്കുന്നതിൽ സഹായിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുന്നതിൽ, റെഗുലേറ്റർമാരുമായും നയ രൂപകർത്താക്കളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. പ്രമുഖ ടാക്സ്, ട്രാൻസാക്ഷൻസ് സ്ഥാപനമായ ബോബി ബിഎംആർ അഡൈ്വസേഴ്‌സിന്റെ സഹ-സ്ഥാപകനാണ്. ഇത് 12 വർഷത്തിലേറെ നടത്തുകയും ചെയ്യുന്നു. മുമ്പ്, ഇന്ത്യയിലെ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ആർതർ ആൻഡേഴ്‌സന്റെ കൺട്രി മാനേജിംഗ് പാർട്ണറുമായിരുന്ന ബോബി നിരവധി വ്യാപാര, ബിസിനസ് അസോസിയേഷനുകളിൽ അംഗമാണ്. കൂടാതെ നിരവധി സർക്കാരേതര, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും, സ്വകാര്യവും ലിസ്റ്റ് ചെയ്യപ്പെട്ടതുമായ ഇന്ത്യൻ കമ്പനികളുടെയും ഉപദേശക, എക്‌സിക്യൂട്ടീവ് ബോർഡുകളിലും അംഗമാണ്. മുംബൈ സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയ അദ്ദേഹം പ്രഗത്ഭനായ ഒരു ചാർട്ടേഡ് അക്കൗണ്ടന്റും കൂടിയാണ്.
കെന്നത്ത് ആൻഡ്രേഡ്
”
ഓൾഡ് ബ്രിഡ്ജ് ക്യാപിറ്റൽ മാനേജ്‌മെന്റിന്റെ സ്ഥാപക ഡയറക്ടറും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമായ കെന്നത്തിന് ഇന്ത്യൻ മൂലധന വിപണിയിൽ 26 വർഷത്തിലധികം പരിചയമുണ്ട്; പോർട്ട്ഫോളിയോ മാനേജ്മെന്റും നിക്ഷേപ ഗവേഷണവുമാണ് അദ്ദേഹത്തിന്റെ പ്രധാന മേഖലകള്‍. ഇതിന് മുമ്പ്, അദ്ദേഹം ഐഡിഎഫ്‌സി അസെറ്റ് മാനേജ്‌മെന്റിൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായിരുന്നു, അവിടെ 9 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മികച്ച നേതൃത്വത്തിന് കീഴിൽ, ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മ്യൂച്വൽ ഫണ്ട് ഹൗസായി ഐഡിഎഫ്‌സി അസെറ്റ് മാനേജ്‌മെന്റ് റാങ്ക് ചെയ്യപ്പെട്ടു. ഐഡിഎഫ്‌സി അസെറ്റ് മാനേജ്‌മെന്റിൽ ജോലി ചെയ്യുന്നതിന് മുമ്പ്, അദ്ദേഹം കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റിൽ പോർട്ട്‌ഫോളിയോ മാനേജരായിരുന്നു, കൂടാതെ രണ്ട് സ്ഥാപനങ്ങളുടെയും അസെറ്റ് മാനേജ്‌മെന്റ് ബിസിനസ് വളർത്തുന്നതിൽ പ്രധാന ഉറവിടമായി പ്രവർത്തിച്ചിട്ടുമുണ്ട്. മുംബൈ യൂണിവേഴ്‌സിറ്റിയിലെ എൻഎം കോളേജ് ഓഫ് കൊമേഴ്‌സ് & ഇക്കണോമിക്‌സിൽ നിന്നുള്ള കൊമേഴ്‌സ് ബിരുദധാരിയാണ് അദ്ദേഹം.