ഞങ്ങളേക്കുറിച്ച്

മനുഷ്യരെന്ന നിലയിൽ നമ്മുടെ ജീവിതം അനിശ്ചിതത്വങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു; ആത്യന്തികമായി മരണം മാത്രമാണ് നമുക്ക് ഉറപ്പുള്ള കാര്യം. നമ്മൾ ഓരോരുത്തരും നമ്മുടെ നശ്വരതയെക്കുറിച്ച് ബോധവാന്മാരായിരിക്കുമ്പോൾ, അത് നമ്മുടെ അരികിലെത്തുമ്പോൾ അതിന്റെ വിനാശകരമായ ഫലങ്ങൾ വളരെ പെട്ടെന്ന് അനുഭവപ്പെടുന്നു. ഒരു മുന്നറിയിപ്പോ സൂചനയോ അപൂർവ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ. നിങ്ങൾക്ക് പ്രിയപ്പെട്ട ഒരാളെയോ കുടുംബാംഗത്തെയോ സുഹൃത്തിനെയോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ദുഃഖത്തിന്റെ അനുഭവം പലപ്പോഴും ആ വ്യക്തിയുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. പല സാഹചര്യങ്ങളിലും, വ്യക്തിയെ നഷ്ടമായതിന് ശേഷം ഉണ്ടാകുന്ന യഥാർത്ഥ സാഹചര്യങ്ങൾ പരിഗണിക്കാൻ കുറച്ച് ഇടം നൽകിക്കൊണ്ട് നിങ്ങളുടെ സ്വന്തം ചിന്തകൾ കൈകാര്യം ചെയ്യാനാവും. ഈ സമയങ്ങളിൽ, ചിലർക്ക് അവരുടെ ദുഃഖം പ്രകടിപ്പിക്കാനും മുന്നോട്ട് പോകാനും കഴിയും. മറ്റുള്ളവരെ നഷ്ടം കൂടുതൽ ശക്തമായി സ്വാധീനിക്കുകയും നിസ്സഹായരാക്കുകയും ചെയ്യും. വിയോഗം അനുഭവിക്കുന്നവരുടെ മനസ്സിനെ ദുഃഖം മൂടുന്നു.

പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തോടൊപ്പമുള്ള ഞെട്ടലും സങ്കടവും ഉണ്ടെങ്കിലും, ജീവിതം മുന്നോട്ട് പോകേണ്ടതുണ്ട്, സാമ്പത്തിക കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്, അവ അധികകാലത്തേക്ക് അവഗണിക്കാനാവില്ല. കുടുംബത്തിലെ പ്രധാന വരുമാനമുള്ള അംഗത്തിനാണ് മരണം സംഭവിച്ചതെങ്കിൽ ഇത് കൂടുതൽ അത്യാവശ്യമാകും. സാമ്പത്തിക സുരക്ഷ മരണപ്പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സമ്പത്തും സ്വത്തുക്കളും വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്രിയയെയും നയിക്കുമ്പോൾ, വൈദഗ്ധ്യവും സമർപ്പണവും സമയബന്ധിതവുമായ പരിശ്രമത്തിന്റെ ആവശ്യം ഈ ഘട്ടത്തിൽ അനുഭവപ്പെടുന്നു.

‘കളി തുടരുക തന്നെ വേണം’, ഈ ചിന്ത അടുപ്പമുള്ളവരുടെയും പ്രിയപ്പെട്ടവരുടെയും മനസ്സിൽ ഉറപ്പിക്കപ്പെടേണ്ടതുണ്ട്. ഈ പ്രക്രിയ ആരംഭിക്കുന്നതിനും ചില പതിവുകൾ രൂപപ്പെടുന്നതിനും ഇത് പ്രധാനമാണ്.

ഇവ പ്രത്യേക നടപടികളിലൂടെ നയിക്കപ്പെടുന്ന പ്രവർത്തനങ്ങളാണ്, രേഖകൾ സമർപ്പിക്കലും പതിവായുള്ള ഫോളോ അപ്പുകളും ആവശ്യമാണ്. അവ എത്ര നേരത്തെ പൂർത്തിയാക്കുന്നുവോ അത്രയും വേഗത്തിൽ കുടുംബം സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കും.

ഈ പ്രക്രിയയിൽ ദുഃഖിതരായ കുടുംബത്തെ സഹായിക്കാൻ മുൻകാലങ്ങളിൽ കൂട്ടുകുടുംബങ്ങളിലെ അംഗങ്ങൾ ലഭ്യമായിരുന്നിരിക്കാം. എന്നാൽ അണുകുടുംബങ്ങളായതോടെ, കുടുംബാംഗങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിലാണുള്ളത്, പതിവ് ജീവിതചര്യകളിൽ നിന്ന് സമയം ചെലവഴിക്കുന്നതിൽ മറ്റ് അംഗങ്ങൾക്ക് പരിധിയുണ്ട്. മാത്രമല്ല, മരണപ്പെട്ടയാളുടെ ആസ്തികളുടെയും നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ മറ്റ് കുടുംബാംഗങ്ങളുമായി പങ്കിടുന്നതിൽ ചില കുടുംബങ്ങള്‍ക്ക്  അസ്വസ്ഥതയുണ്ടാകാം. ഓരോ ആസ്തി വിഭാഗത്തിനും വ്യക്തമാക്കിയിട്ടുള്ള സങ്കീർണ്ണമായ പ്രക്രിയകളും സങ്കീർണ്ണമായ ഡോക്യുമെന്റേഷനും കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാക്കുന്നു .

ഈ പശ്ചാത്തലത്തിലാണ് ഇൻഹെറിറ്റൻസ് നീഡ്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (INSPL) രൂപീകരിച്ചിരിക്കുന്നത്. ആസ്തിയുടെ ഉടമയുടെ മരണശേഷം അടുത്ത നിയുക്ത ഗുണഭോക്താവിന് ആസ്തികൾ തടസ്സമില്ലാതെ കൈമാറ്റം ചെയ്യാനും കൈമാറാനും പ്രാപ്തമാക്കുന്നതിന് അതിന്റെ സേവനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നു. ഒരു വ്യക്തിയുടെ മരണ ശേഷം സ്വത്ത് കൈമാറുന്നതുമായി  ബന്ധപ്പെട്ട പ്രയാസമുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിന് INSPL അനുപമമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. INSPL-ൽ, മരണപ്പെട്ട ആസ്തി ഉടമയുടെ മരണശേഷം നിയുക്ത ഗുണഭോക്താവിന് സ്വത്തുക്കളുടെ തടസ്സമില്ലാത്ത കൈമാറ്റം / വിനിമയം സാധ്യമാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.

wpChatIcon